കായംകുളം: കായംകുളം എരുവ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണം ഷിഗെല്ലെ ബാക്ടീരിയ. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചത്.
എന്നാല്‍ സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്നാണോ അതോ ജല അതോറിറ്റിയുടെ വെള്ളത്തില്‍ നിന്നാണോ ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണം എന്ന് കണ്ടെത്തിയിട്ടില്ല . ഇത് ജില്ലാ ഭരണകൂടം പരിശോധിച്ച് വരികയാണ്. 93 കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഇന്നലെ രാവിലെ മുതലാണ് കായംകുളം എരുവ എല്‍പി സ്‌കൂളിലെ കുട്ടികള്‍ അസ്വസ്ഥത കാണിച്ചത്. രാവിലെ അസ്വസ്ഥത കാണിച്ച കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.