കുവൈറ്റ്: കുവൈറ്റിലെ റെസ്റ്റോറാന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 287 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വിഷബാധ നിയന്ത്രണവിധേയമാണെന്നു കുവൈറ്റ് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
കുവൈറ്റ് നഗരത്തിലെ സാന്‍വിച്ചുകളും ഷവര്‍മ്മയും വില്‍ക്കുന്ന ഹവല്ലി ഫലാഫല്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും കണ്ടെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടച്ചു സീല്‍ വച്ചു.