കോട്ടയം : വൈക്കത്തെ ഹോട്ടലുകളില്‍ നിന്ന് വന്‍തോതില്‍ പഴകിയ ആഹാരങ്ങള്‍ കണ്ടെത്തി. ആരോഗ്യ വിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ രീതിയിലാണ് പഴകിയ ആഹാര വസ്തുകള്‍ കണ്ടെത്തിയത്.
വൈക്കത്ത് അഷ്ടമി നടക്കുന്നതിന് മുന്നോടിയായിട്ടാണ് വൈക്കത്തെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയത്. മായം ചേര്‍ത്ത ആഹാരവും കണ്ടെത്തിയിട്ടുണ്ട്. ചില ഹോട്ടലുകളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും മീനും വരെ കണ്ടെത്തി.
നഗരസഭയുടെ പരിധിയില്‍ വരുന്ന പഴം പച്ചക്കറി സ്റ്റോളുകളിലും പരിശോധന നടന്നു. 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്ക് വില്കുന്ന കടകളിലും പരിശോധന ഉണ്ടായിരുന്നു. വൈക്കത്ത് അഷ്ടമിയുടെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.