തിരുവനന്തപുരം: കേരളത്തില്‍ കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ശുദ്ധീകരിക്കാത്ത വെള്ളം യാതൊരു സുരക്ഷാ പരിശോധനയും ഇല്ലാതെ വില്‍ക്കുന്ന നാലു കമ്പനികളോടും പ്രവര്‍ത്തനം ആവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍നിന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന പത്തു കമ്പനികളെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ഇവരോടും നിബന്ധനകള്‍ പാലിക്കുന്നതുവരെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.