പ്രശസ്ത ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് കോടതിയുടെ നോട്ടീസ്. ഓര്‍ഡര്‍ ചെയ്ത റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം എത്തിച്ചില്ലെന്ന പരാതിയിലാണ് നോട്ടീസ്. ഉപഭോക്താവ് നല്‍കിയ ഹര്‍ജിയില്‍ കോടതി സൊമാറ്റോ അധികൃതരെ വിളിച്ചുവരുത്തി. തുടര്‍നടപടികള്‍ക്കായി കേസ് മാര്‍ച്ച് 20ലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24നാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ‘ദില്ലി കെ ലെജന്‍ഡ്‌സ്’ എന്ന വിഭാഗത്തില്‍ പെടുന്ന പ്രശസ്ത ഹോട്ടലില്‍ നിന്ന് സൗരവ് മാല്‍ എന്ന ഉപഭോക്താവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തശേഷം ആപ്പില്‍ ഡെലിവറി ട്രാക്ക് ചെയ്യുമ്പോള്‍ അറിയാത്ത ഏതോ ഒരു ഹോട്ടലില്‍ നിന്നാണ് ഡെലിവറി പാര്‍ട്‌നര്‍ ഭക്ഷണം കൊണ്ടുവന്നത് എന്നത് സൗരവ് കണ്ടെത്തി. ഇത് ചോദ്യം ചെയ്താണ് ഇയാള്‍ കോടതിയെ സമീപിച്ചത്. പൊതുജനങ്ങളെ സൊമാറ്റോ വഞ്ചിക്കുകയാണെന്നാണ് ഉപഭോക്താവിന്റെ പരാതി. ഇത് തടയണമെന്നും ഹര്‍ജിയിലുണ്ട്.