ഭക്ഷ്യ വിഷബാധ: ഗുരുവായൂരപ്പന്‍ കോളജില്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന

guruappan

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റ് 50 കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോളജ് ഹോസ്റ്റലില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം. ഭക്ഷ്യ വിഷബാധ പുറത്തറിയാതിരിക്കാന്‍ കോളജ് മാനേജ്മെന്റ് ഡോക്ടറെ വിളിച്ചുവരുത്തി വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നല്‍കിയിരുന്നുവെന്നും കൃത്യസമയത്ത് മരുന്ന ്‌ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ക

ഴിഞ്ഞ വൈകുന്നേരത്തോടെ അവശതയിലായ വിദ്യാര്‍ഥികളെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിക്കുകയായിരുന്നു.

Top