വയനാട്: വയനാട് മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 38 കുട്ടികളെയാണ് ജില്ലയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ആരുടെയും നില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്നും ചോറും സാമ്പാറും തൈരും നല്‍കിയിരുന്നു. വൈകിട്ട് പാലും നല്‍കി.
ഇതിന് ശേഷമായിരുന്നു കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഛര്‍ദിയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടികളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ സ്‌കൂളില്‍ എത്തി പരിശോധന നടത്തി. എഡിഎം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തി കണ്ടു. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതിനെ ക്കുറിച്ച് അന്വേഷണം ആരംഭിച്ചു