പീലി വീശി മരക്കൊമ്പിലേക്ക് പറക്കുന്ന മയിലിന്റെ അപൂര്‍വ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. പ്രൊഫഷണല്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ ഹര്‍ഷ നരസിംഹമൂര്‍ത്തി പകര്‍ത്തിയ സ്ലോ മോഷന്‍ വീഡിയോ സുശാന്ത നന്ദയാണ് ഷെയര്‍ ചെയ്തത്. രാജസ്ഥാനിലെ രണ്‍തമ്പോര്‍ ദേശീയ ഉദ്യാനത്തില്‍ നിന്നുള്ളതാണ് ഈ അപൂര്‍വ വീഡിയോ.
ആണ്‍മയിലുകളാണ് പീലി വിടര്‍ത്തി മനോഹരമായി പറക്കാറുള്ളത്. നീണ്ട തൂവലുകള്‍ ഉള്ളത് കാരണം ഇവയ്ക്ക് അധികദൂരം പറക്കാനും സാധിക്കില്ല. ചെറിയ ദൂരം മാത്രം ഇങ്ങലെ പീലി വീശി പറക്കുന്നതിനാല്‍ വീഡിയോ കിട്ടാനും പ്രയാസമാണ്. രണ്ട് മയിലുകളാണ് വീഡിയോയില്‍ ഉള്ളത്. ഇവയില്‍ ഒന്ന് മരക്കൊമ്പിലേക്ക് പറക്കുന്നത് വീഡിയോയില്‍ കാണാം.
This is how a peacock flies?
The tail feathers might grow upto six feet and is more than 60% of body length. pic.twitter.com/nYo1BDGRpZ
— Susanta Nanda IFS (@susantananda3) May 3, 2020