മാഞ്ചസ്റ്റര്‍: ആരാധകനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനിക്ക് മൂന്നു മത്സരങ്ങളില്‍ വിലക്ക്. സംഭവത്തില്‍ കവാനി കുറ്റക്കാരനെന്ന് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സംഘടനയായ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.
വിലക്കിന് പുറമെ 136,500 ഡോളര്‍ പിഴയടക്കാനും അസോസിയേഷന്‍ ഉത്തരവിട്ടു.നവംബര്‍ 29ന് സതാംപ്ടണെതിരായ മത്സരത്തിൽ രണ്ട് ഗോള്‍ നേടി യുണൈറ്റഡിന് നാടകീയ ജയം സമ്മാനിച്ചതിന് ശേഷം അഭിനന്ദനസന്ദേശം അയച്ച ആരാധകന് നൽകിയ മറുപടിയിലാണ് കവാനിയുടെ വാശീയ അതിക്ഷേപം.