മേജര്‍ ലീഗ് സോക്കറില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ളത് ഫുട്‌ബോള്‍ ഇതിഹാസം മെസ്സിക്ക് തന്നെ

ന്റര്‍മയാമിയിലേക്കുള്ള ലയണല്‍ മെസ്സിയുടെ വരവ് അവരുടെ കളിയില്‍ മാത്രമല്ല വിപണിമൂല്യത്തിലും വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ടീമിനെ മെസ്സി ലീഗ്‌സ് കപ്പ് ജേതാക്കളാക്കിയതോടെ ഇന്റര്‍മയാമിയുടെ വരുമാനത്തിലടക്കം വലിയ വര്‍ധനയാണ് ഉണ്ടായത്. ഇതുമൂലം ടീമിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.

മെസ്സി കളിക്കുന്ന മേജര്‍ ലീഗ് സോക്കറില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള താരവും അദ്ദേഹം തന്നെ. വടക്കെ അമേരിക്കയുടെ ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു കളിക്കാരന്റെ വിപണി മൂല്യം ഇത്രത്തോളം ഉയരുന്നത് ഇതാദ്യാമായാണ്. ഇതിന് മുമ്പ് നിരവധി ഇതിഹാസ താരങ്ങള്‍ അമേരിക്കന്‍ ക്ലബുകളില്‍ കളിക്കാനെത്തിയിട്ടുണ്ട്. തിയറി ഹെന്റി, ആന്ദ്രേ പിര്‍ലോ, ഡേവിഡ് വിയ്യ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ഡേവിഡ് ബെക്കാം എന്നിവരെല്ലാം ഇത്തരത്തില്‍ കളിക്കാനെത്തിയവരാണ്. ഇവര്‍ക്കൊന്നുമില്ലാത്ത വിപണിമൂല്യമാണ് മെസ്സിക്കിപ്പോഴുള്ളത്.

ഫ്രാഞ്ചൈസിയെന്ന നിലയില്‍ ഇന്റര്‍മയാമിയുടെ മൂല്യം 90.6 മില്യണ്‍ യൂറോയാണ്. ഇതില്‍ 35 ദശലക്ഷം യൂറോയാണ് മെസ്സിയുടെ സംഭാവന. ലീഗില്‍ കളിക്കുന്നതില്‍ മെസ്സി കഴിഞ്ഞാല്‍ അര്‍ജന്റീനാ ടീമില്‍ മെസ്സിയുടെ സഹതാരമായ തിയാഗോ അല്‍മാദക്കാണ് ഏറ്റവും കൂടുതല്‍ മൂല്യം -27 ദശലക്ഷം യൂറോ. മെസ്സിക്കൊപ്പം ഇന്റര്‍മയാമിയിലെത്തിയ ജോര്‍ദി ആല്‍ബ, സെര്‍ജിയോ ബുസ്‌കറ്റ്‌സ് എന്നിവരുടെ മൂല്യം യഥാക്രമം നാല് മില്യണ്‍ യൂറോയും 3.5 മില്യണ്‍ യുറോയുമാണ്.

Top