ഇംഗ്ലണ്ട്: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിക്ക് രണ്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിന് കോടതി വിലക്ക്.
അനുവദനീയമായതില്‍ കൂടുതല്‍ മദ്യം കഴിച്ച് വാഹനമോടിച്ച കേസിലാണ് കോടതി വിധി.
സെപ്റ്റംബര്‍ ഒന്നിന് വില്‍സ്ലോയില്‍ വെച്ചാണ് വെയ്ന്‍ റൂണി മദ്യലഹരിയില്‍ പൊലീസിന്റെ പിടിയിലായത്.
അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ കോടതിയില്‍ ഹാജരാക്കിയത്.
തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി രണ്ട് വര്‍ഷത്തേക്ക് റൂണിക്ക് വാഹനമോടിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
ശമ്പളമില്ലാതെ നൂറ് മണിക്കൂര്‍ സാമൂഹ്യ സേവനം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്, ഒപ്പം 170 പൗണ്ട് പിഴയായും അടക്കണം.
കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് റൂണി തന്റെ തെറ്റിന് മാപ്പ് അപേക്ഷിച്ച് കുറിപ്പ് ഇറക്കിയിട്ടുണ്ട്
‘നിയമം അനുശാസിക്കുന്ന അളവിനേക്കാള്‍ കൂടുതല്‍ മദ്യപിച്ചതിന് മാപ്പപേക്ഷിക്കുന്നു, താന്‍ ചെയ്തത് തെറ്റാണ്, കുടുംബത്തോടും മനേജരോടും അതിനോടകം തന്നെ ഞാന്‍ മാപ്പ് ചോദിച്ചിരുന്നു. കോടതിയുടെ വിധി ഞാന്‍ സ്വീകരിക്കുന്നു. ഒപ്പം സാമൂഹിക സേവനത്തിലൂടെ ഇതിന് പ്രായശ്ചിത്തം ചെയ്യാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ എന്ന് റൂണി മാപ്പ് അപേക്ഷയില്‍ കുറിച്ചു.