2022-ലെ ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കും. ഇന്ത്യ ഗ്രൂപ്പ് ഇ-യില്‍ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം കളിക്കും. 40 ടീമുകളാണ് യോഗ്യതയ്ക്കായി കളിക്കുക. എട്ട് ഗ്രൂപ്പിലെ വിജയികളും രണ്ടാംസ്ഥാനം നേടുന്ന നാല് ടീമുകളുമാണ് മൂന്നാം ഘട്ടത്തില്‍ എത്തുന്നത്.
ഗ്രൂപ്പ് ഇ-യില്നിന്ന് ഇന്ത്യയ്ക്ക് എളുപ്പത്തില്‍ യോഗ്യത നേടാന്‍ ആവുമെന്നാണ് റിപ്പോര്‍ട്ടികള്‍. ലോകകപ്പിന് യോഗ്യത നേടുക എന്നത് വലിയൊരു കടമ്പയാണെങ്കിലും അതിലേക്കെത്തും എന്ന പ്രതീക്ഷയും ആത്മവിശ്വാസവും ടീമിനുണ്ട്. ലോകകപ്പ് യോഗ്യതക്ക് ഒപ്പം അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക.