ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സി ടി സ്‌കോര്‍ മികച്ചതാണെന്നും അടുത്ത ദിവസത്തില്‍ വീണ്ടും ടെസ്റ്റ് നടത്തുമെന്നും എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ജൂണ്‍ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ ഥാപ്പ കളത്തിലിറങ്ങിയിരുന്നില്ല.

‘അതെ, അനിരുദ്ധ് ഥാപ്പ കൊവിഡ് പോസിറ്റീവായി. അദ്ദേഹം ഐസൊലേഷനിലാണ്. അവര്‍ ഒരു ടെസ്റ്റ് കൂടി ചെയ്യുമെന്നാണ് തോന്നുന്നത്. പോസിറ്റീവാണെങ്കിലും ഥാപ്പയുടെ സിടി സ്‌കോര്‍ മികച്ചതാണ്. ഖത്തറില്‍, സിടി സ്‌കോര്‍ 30നു താഴെയാണെങ്കില്‍ കൊവിഡ് പോസിറ്റീവാണ്. വരും ദിവസങ്ങളില്‍ വീണ്ടും അദ്ദേഹത്തെ ടെസ്റ്റ് ചെയ്യും.’ കുശാല്‍ ദാസ് എ എന്‍ ഐയെ അറിയിച്ചു.

Top