സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളി ; സി.കെ. വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു

തിരുവനന്തപുരം: ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്‌പോര്‍ട്‌സ് ക്വോട്ടയിലാണ് വിനീത് ജോലിയില്‍ പ്രവേശിച്ചിരുന്നത്.

ഫുട്‌ബോള്‍ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്‌പോര്‍ട്‌സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാല്‍ ജോലി നഷ്ടപ്പെട്ടതില്‍ ദുഃഖമില്ലെന്നും വിനീത് പറഞ്ഞു. ദേശീയ ടീമിനുപുറമേ ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബുകളിലും വിനീത് അംഗമാണ്.

Top