പെണ്‍കുട്ടികളുള്ള വീടുകള്‍ക്ക് മുന്‍പില്‍ പുത്തന്‍ പാദരക്ഷകള്‍; ദുരൂഹതയേറുന്നു

കൊല്ലം: പെണ്‍കുട്ടികളുള്ള വീടുകള്‍ക്കു മുന്‍പില്‍ രാത്രിയില്‍ അജ്ഞാതര്‍ പുത്തന്‍ പാദരക്ഷകള്‍ കൊണ്ടുവന്നു വച്ച സംഭവത്തില്‍ ഒരു മാസമായിട്ടും തുമ്പില്ലാതെ പൊലീസ്. കൊട്ടിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്‍പിലാണ് രണ്ടു ദിവസങ്ങളിലായി പുതിയ ചെരുപ്പുകള്‍ കണ്ടത്.

ഓരോ വീട്ടിലെയും പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പുതിയ മോഡല്‍ ചെരുപ്പുകളാണ് കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില മോഷണസംഘങ്ങള്‍ വീട് അടയാളപ്പെടുത്തുന്നതിനു സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും അപകടകരമായ ഒന്നും സംഭവത്തിനു പിന്നിലില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പെണ്‍കുട്ടികള്‍ ഉള്ള വീടുകള്‍ തിരഞ്ഞുപിടിച്ചതിനാല്‍ പ്രദേശവാസികള്‍ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകള്‍ കൊണ്ടുവന്നു വച്ചതെന്ന് പൊലീസ് കരുതുന്നു. എന്നാല്‍, ഉദ്ദേശ്യമെന്തെന്നും ആരാണു പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിയില്ലെന്ന ആരോപണം ശക്തമാണ്.

Top