ഗോവ പറുദീസയല്ല, തൊഴില്‍ ക്യാംപ് ; ഒരു ദിവസം 7000 കുട്ടികള്‍ ബാലവേലയില്‍ . .

child7

പനാജി: ഗോവയില്‍ ഒരോ ദിവസം ഏഴായിരത്തിനു മുകളില്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട മേഖലയിലാണ്‌. പ്രധാനമായും ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ബാലവേലയില്‍ ഏര്‍പ്പെടുന്നത്. ഒരു ദിവസത്തെ അവരുടെ ജോലി 14 മണിക്കൂര്‍ മുതല്‍ 16 മണിക്കൂര്‍ വരെയാണ്.

വിനോദ സഞ്ചാരികള്‍ കൂടുന്ന സമയങ്ങളില്‍ അവരുടെ ജോലി ഭാരവും കൂടുന്നു.അത്തരം സമയങ്ങളില്‍ അവര്‍ക്ക് ഒരു മാസം 500-1000 രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പലപ്പോഴും ഉറങ്ങുന്നതും ജോലി സ്ഥലങ്ങളില്‍ തന്നെയാണ്. പലപ്പോഴും ഇവര്‍ ചൂഷണത്തിന് ഇരയാകുന്നു.

child8

ഗോവയിലെ വിനോദ സഞ്ചാരത്തിന്റെ മറവില്‍ നടക്കുന്ന ക്രൂരതയെ കുറിച്ച് ഗോവ യുണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ഗവേഷക വിദ്യാര്‍ഥി നടത്തിയ പഠനത്തിലാണ് പറയുന്നത്.

ഏഴു വയസു മുതല്‍ 15 വയസുവരെയുളള കുട്ടികളാണ് ഇവിടെ ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹോട്ടലുകളില്‍ പാത്രം കഴുകുക, അടിച്ചു വാരുക, കഴുകി വൃത്തിയാക്കുക, വലിയ പാത്രങ്ങളില്‍ വെള്ളം കടത്തി കൊണ്ടു വരിക, ബാത്ത് റൂമുകള്‍ കഴുകുക തുടങ്ങിയ കഠിനമായി ജോലികളാണ് കുട്ടികള്‍ ചെയ്തിരുന്നത്.

child5

ജോലിയില്‍ മുതിര്‍ന്നവര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കേണ്ടതുകൊണ്ടാണ് മിക്കവാറും ബീച്ച് ഹോട്ടലുകളില്‍ കുട്ടികളെ വേലയ്ക്കു നിര്‍ത്തുന്നത്. കുട്ടികള്‍ക്കാണെങ്കില്‍ ഭക്ഷണവും മാസത്തില്‍ 1000 രൂപ വീതം വേതനം നല്‍കിയാല്‍ മതിയാകും. എന്നാല്‍, ചെറിയ തെറ്റുകള്‍ക്ക് പോലും കടുത്ത ശിക്ഷയാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും ഫിലിംഖാന്‍ വ്യക്തമാക്കുന്നു.
child1

സോഷിയെ-ഇക്കോണോമിക് സ്റ്റഡി ഓഫ് ചൈല്‍ഡ് ലേബര്‍ ഇന്‍ ബീച്ച് ഷാക്ക് റെസ്റ്റോറന്റ് ഇന്‍ ഗോവ എന്ന വിഷയത്തിലാണ് സിദ്ദേഷ് സിനായി ഫിലിം ഖാന്‍ പഠനം നടത്തിയത്. 2011 സെന്‍സസ് പ്രകാരം കാലഘട്ടത്തില്‍ 6,920 കുട്ടികളാണ് ഗോവയില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്നത്.

Top