For Over A Year, Woman Lived In $1.2 Million Home With Her Sister’s Corpse

ബ്രൂക്‌ലിന്‍: സഹോദരി മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം 74കാരി കഴിഞ്ഞത് ഒന്നര വര്‍ഷത്തോളം. കാനഡയിലെ ബ്രൂക്ലിനിലെ ക്ലിന്റണ്‍ സ്ട്രീറ്റിലാണ് സംഭവം.

എട്ടു കോടി വിലവരുന്ന വീട്ടില്‍ 67കാരി ഹോപ് വീറ്റണും അവരുടെ സഹോദരിയായ 74കാരി ലിന്‍ഡ വാള്‍ഡ്മാനുമാണ് താമസം. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി നിശബ്ദമാണ് ഈ ഇരുനില വീട്.

എന്നാല്‍ കുറച്ച് കാലമായി സഹോദരി വീറ്റണെ കാണാനില്ലാത്തതിനെ തുടര്‍ന്ന് ലിന്‍ഡയോട് അയല്‍വാസികള്‍ നിരന്തരം ചോദിക്കാറുണ്ടായിരുന്നു

എന്നാല്‍ മറുപടി പറയാതെ അവഗണിക്കുകയാണ് ലിന്‍ഡ ചെയ്തിരുന്നതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംശയം തോന്നിയ പ്രദേശ വാസി പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അഴുകി ചീഞ്ഞ മൃതദേഹം അടുക്കളയില്‍ കണ്ടത്.

ഡിസംബറില്‍ പതിവിലും കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വൃദ്ധ സഹോദരികളെ സഹായിക്കാന്‍ ചെന്ന ബന്ധുവാണ് മൃതദേഹം ആദ്യം കാണുന്നത്. അഴുകിത്തീരാറായ മൃതദേഹം അടുക്കളയിലെ മേശയ്ക്കടിയില്‍ നിലത്താണ് കിടന്നിരുന്നത്.വീട് ആകെ അലങ്കോലമായി കിടക്കുകയായിരുന്നു.

2015 വേനല്‍കാലത്ത് വീറ്റണ്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

പൊലീസും സുരക്ഷ ഉറപ്പാക്കുന്ന മറ്റ് ഉദ്യോഗസ്ഥരും സമീപകാലത്ത് ഒട്ടേറെ തവണ വീട്ടില്‍ പരിശോധന നടത്തുകയും സഹായ വാഗ്ദാനവും ചെയ്തിരുന്നെങ്കിലും വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. വീട്ടിനുള്ളില്‍ ആള്‍താമസത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ഇതാണ് ഇത്രനാളും സത്യം പുറത്ത് വരാന്‍ വൈകിയത്.

തന്റെ സഹോദരിക്ക് ഇടയ്ക്കിടക്ക് അസുഖം വരാറുണ്ടെന്നും താനാണ് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നതെന്നും പിന്നീട് തനിയെ ഭേദമാവുകയുമായിരുന്നുവെന്നുമാണ് 74കാരിയായ ലിന്‍ഡ പൊലീസിനു നല്‍കിയ മൊഴി. ഇത്തവണയും ഇതുപോലെ താന്‍ ഭേദമാവുന്നതും പ്രതീക്ഷിച്ച് കഴിയുകയായിരുന്നുവെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിവില്ലായിരുന്നെന്നും സഹോദരി പറയുന്നു.

അവിവാഹിതകളായ സഹോദരികള്‍ മാത്രമാണ് 1920ല്‍ പണികഴിപ്പിച്ച ഈ ഇരുനില വീട്ടില്‍ താമസം.

Top