തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന രണ്ടു ചിത്രങ്ങളാണ് വെള്ളിത്തിരയില്‍ അവിഷ്‌കരിക്കപ്പെടുന്നത്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്തും പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനുമാണ് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ജയലളിതയുടെ വേഷം ആരുടെ കൈകളിലാവും ഭദ്രം എന്നുള്ള ചര്‍ച്ചയും സജീവമാകുകയാണ്.
ഇതിനിടെ കങ്കണയുടെ പ്രതിഫലം സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഹിന്ദിയിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന് ഇരുപത്തിനാല് കോടി രൂപയാണ് കങ്കണയ്ക്ക് പ്രതിഫലം നല്‍കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയായി കങ്കണ മാറും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടി ദീപിക പദുകോണ്‍ ആണ്.പദ്മാവത് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.
വീരേ ഡി വെഡ്ഡിങ്ങിനുശേഷം കരീന കപൂര്‍ പത്ത് കോടി രൂപയും പ്രിയങ്ക ചോപ്ര ഒരു ചിത്രത്തിനുവേണ്ടി ആറര കോടി രൂപയും പ്രതിഫലം ആവശ്യപ്പെടുമ്പോഴാണ് ഇരു ഭാഷകളിലേക്കുമായി കങ്കണ ഇരുപത്തി നാല് കോടി രൂപ കൈപ്പറ്റുന്നത്.
തമിഴില്‍ തലൈവിയെന്നും ഹിന്ദിയില്‍ ജയയെന്നുമാണ് ചിത്രത്തിന്റെ പേര്.