കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായികോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ഡോ. എം എസ് ആബ്ദീനാണ് മരിച്ചത്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക്കിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ ആഴ്ച വരെ സേവനം അനുഷ്ഠിച്ചിരുന്നു. ശനിയാഴ്ച വരെ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു.

Top