ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി ഇന്ന് രാജ്യസഭയില്‍ സംസാരിക്കാനൊരുങ്ങുന്നു.
‘കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും’ എന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു കൊണ്ട് നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കുക.
ഇത് സംബന്ധിച്ച് സച്ചിന്‍ നോട്ടീസ് സമര്‍പ്പിച്ചു.
ആദ്യമായാണ് സഭയില്‍ ഒരു ചര്‍ച്ചയ്ക്ക് സച്ചിന്‍ നോട്ടീസ് സമര്‍പ്പിക്കുന്നത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാനുള്ള അനുമതിയാണ് സച്ചിന് ലഭിച്ചിരിക്കുന്നത്.
2012ലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിട്ടുണ്ട്.