ഫോബ്‌സിന്റെ ഏറ്റവും മികച്ച പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികളും

ന്യൂഡല്‍ഹി: ഫോബ്‌സ് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികളും. ഇന്‍ഫോസിസ്, ടി.സി.എസ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവയാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. 250 കമ്പനികളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

എന്റര്‍ടെയ്ന്‍മെന്റ് ഭീമന്‍ വാള്‍ട്ട് ഡിസ്‌നിയാണ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഹില്‍ട്ടണ്‍, ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫെരാറി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പട്ടികയില്‍ 61 കമ്പനികളും അമേരിക്കയില്‍ നിന്നാണ്.

ഇന്‍ഫോസിസ് (31) ,ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (35), ടാറ്റാ മോട്ടോഴ്‌സ് (70), ടാറ്റാ സ്റ്റീല്‍ (131), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (135), ഗ്രാസിം ഇന്‍ഡസ്ട്രീസ് (154), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (156), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (164), ഏഷ്യന്‍ പെയിന്റ്‌സ് (203), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (227), ഐ.ടി.സി. (239) എന്നിവയാണ് പട്ടികയിലെ മറ്റ് ഇന്ത്യന്‍ കമ്പനികള്‍.

ഇന്ത്യയിലെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് മേഖലയില്‍നിന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 217ാം സ്ഥാനത്താണ് എച്ച്.ഡി.എഫ്.സി.

2018ലെ പ്രധാന പത്ത് കമ്പനികളില്‍ സാമ്പത്തിക സേവന കമ്പനിയായ വിസ (4), ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേയ്പാല്‍ (5), മീഡിയ കമ്പനി നെറ്റ് ഫ്‌ലിക്‌സ് (6), സീമെന്‍സ് (7), ഇന്റര്‍നെറ്റ് റീട്ടെയ്‌ലര്‍ ആമസോണ്‍ ഡോട്ട് കോം (8), മാരിയറ്റ് ഇന്റര്‍നാഷണല്‍ (9), മാസ്റ്റര്‍കാര്‍ഡ് (10) എന്നിവ ഇടംപിടിച്ചിട്ടുണ്ട്. ജപ്പാനില്‍നിന്ന് 32 കമ്പനികളും ചൈനയില്‍നിന്ന് 13 കമ്പനികളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Top