ആദ്യ ഇലക്ട്രിക് വാന്‍ പുറത്തിറക്കി ഫോഴ്സ് മോട്ടോഴ്സ്

ദ്യ ഇലക്ട്രിക് വാന്‍ പുറത്തിറക്കി വാന്‍ നിര്‍മാതാക്കളായ ഫോഴ്സ് മോട്ടോഴ്സ്. വാഹനം ഇപ്പോള്‍ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മാത്രമാണ് പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഒട്ടേറെ പ്രത്യേകതകളോടെയാണ് പുതിയ വാനുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ പ്രസന്‍ ഫിരോദിയ പറഞ്ഞു.

നാലു ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്ക്, ഏ.ബി.എസ്, ഇ.ബി.ഡി., ഇ.ഡി.ടി.സി., ഇ.എസ്.പി., തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തും വിദേശങ്ങളിലും വിശദമായി പഠനം നടത്തിയ 100 ലധികം എന്‍ജിനിയര്‍മാരും മാനേജര്‍മാരും ചേര്‍ന്നാണ് പുതിയ വാഹനം വികസിപ്പിച്ചതെന്നും പ്രസന്‍ ഫിരോദിയ പറഞ്ഞു.

വൈദ്യുത വാന്‍ കൂടാതെ ഇതിന്റെ ഡീസല്‍ പതിപ്പും ഫോഴ്‌സ് മോട്ടോഴ്‌സ് നിര്‍മിച്ചെന്നും അറിയിച്ചു. ഇത് രണ്ടും അടുത്ത ആഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്‌പോ 2020-ല്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.

Top