ഫോഴ്‌സ് ഓഫ് റോഡര്‍ എസ്‌യുവി ഗൂര്‍ഖയുടെ വില പ്രഖ്യാപിച്ചു

ഫോഴ്സ് മോട്ടോഴ്‌സിന്റെ ഓഫ് റോഡര്‍ എസ്‌യുവി ഗൂര്‍ഖയുടെ വില പ്രഖ്യാപിച്ചു. ഒറ്റ വകഭേദമാണ് വാഹനത്തിനുള്ളത്. അതിന് 13.60 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗൂര്‍ഖയുടെ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ നല്‍കി ബുക്ക് ചെയ്യാം. അടുത്ത മാസം ഡെലിവറികള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ് ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ പുതിയ എസ്.യു.വിക്കുണ്ട്.

മഹീന്ദ്ര ഥാറാണ് ഗൂര്‍ഖയുടെ മുഖ്യ എതിരാളി. ഥാറിന്റെ അടിസ്ഥാന വേരിയന്റായ എ.എക്‌സ് നാല് സീറ്റര്‍ കണ്‍വേര്‍ട്ടിബിള്‍ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 12.78 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. എന്നാല്‍ ഫോഴ്‌സുമായി നേരിട്ട് മത്സരിക്കുന്ന ഥാറിന്റെ ഡീസല്‍ മോഡലിന് 13.68 ലക്ഷമാണ് വില.

രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ് ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ വാഹനത്തിനുണ്ട്. പുതിയ ഗൂര്‍ഖയുടെ ഡിസൈന്‍ പഴയ മോഡലിന് ഏതാണ്ട് സമാനമാണ്. എന്നാല്‍ വാഹനത്തിന്റെ മുഴുവന്‍ ബോഡി ഷെല്ലും മാറിയിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ രൂപകല്‍പനയുടെ ആധാരം ജീപ്പ് റാംഗ്ലറാണെങ്കില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂര്‍ഖയെ സൃഷ്ടിച്ചത് മെഴ്‌സിഡീസ് ജി വാഗനാണ്. പുതിയ ഗ്രില്‍, ബമ്പറുകള്‍, ലൈറ്റ് ക്ലസ്റ്ററുകള്‍, പിന്‍ യാത്രക്കാര്‍ക്കുള്ള വലിയ വിന്‍ഡോ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പനോരമിക് വിന്‍ഡോ എന്ന് കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ് ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്. പുതിയ ഡാഷ്ബോര്‍ഡ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍വശത്തുള്ള രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയാണ് ശ്രദ്ധേയമായ കാബിന്‍ മാറ്റങ്ങള്‍.

അതേസമയം, നേരത്തേ ഉണ്ടായിരുന്ന ഡ്യുവല്‍-ടോണ്‍ ക്യാബിനില്‍ നിന്ന് സിംഗിള്‍ ടോണ്‍ ഡാര്‍ക് ഗ്രേയിലേക്ക് മാറിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ടച്ച് സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത് വഴി ഫോണ്‍ കോളുകള്‍ എടുക്കാനുമാകും. ടില്‍റ്റ്, ടെലിസ്‌കോപിക് അഡ്ജസ്റ്റ്‌മെന്റുള്ള സ്റ്റിയറിങ്, പിന്‍ സീറ്റുകള്‍ക്കുള്ള വ്യക്തിഗത ആം റെസ്റ്റുകള്‍, നാല് യാത്രക്കാര്‍ക്കും യുഎസ്ബി ചാര്‍ജിങ് സോക്കറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിങ്, എയര്‍ കണ്ടീഷനിങ്, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, കോര്‍ണര്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പഴയ മോഡലിനെക്കാള്‍ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുന്‍ ഓവര്‍ഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാനിയമങ്ങള്‍ക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്‌കരിക്കാനാണ്. വീല്‍ ബേസ് 2400 മില്ലീമിറ്റര്‍ എന്ന പഴയ തന്നെ. മനോഹരമായ നാലു ക്യാപ്റ്റന്‍ സീറ്റുകള്‍ ഉണ്ട്. ഡാഷ് ബോര്‍ഡ് ആധുനിക ഓഫ് റോഡ് എസ്യുവികള്‍ക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്. ടച്ച് സ്‌ക്രീന്‍ സ്റ്റീരിയോ. മികച്ച എസി. കാറുകളോടു കിട പിടിക്കും ഉള്‍വശം. ക്യാപ്റ്റന്‍ സീറ്റുകളുടെ സുഖവും കുറച്ചുകൂടി മെച്ചപ്പെട്ട യാത്രയും പ്രതീക്ഷിക്കാം.

സാക്ഷാല്‍ ബെന്‍സിന്റെതാണ് വാഹനത്തിന്റെ എന്‍ജിനും ഗീയര്‍ബോക്‌സും. ബിഎസ്6 നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് കമ്പനി പഴയ 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നവീകരിച്ചു. ഈ എഞ്ചിന്‍ 91hp ഉം 250Nm ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പഴയ ഗൂര്‍ഖ എക്സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇനി ഉണ്ടാവില്ല. സ്വതന്ത്ര ഡബിള്‍ വിഷ്‌ബോണുകളും മുന്‍വശത്ത് മള്‍ട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്‌പെന്‍ഷന്‍ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

 

Top