ന്യൂഡല്‍ഹി:പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് രക്ഷാസേന ഉചിതമായ തിരിച്ചടി നല്‍കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്, അത് ന്യായീകരിക്കാവുന്നതല്ല എന്നാല്‍ അതിന് ബി.എസ്.എഫ് ഉചിതമായ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് സമാധാനത്തോടെ ദീപാവലി ആഘോഷിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ജീവന്‍ പണയം വച്ച് അതിര്‍ത്തി കാക്കുന്ന സൈനികരാണ്. എല്ലാവരും ആ സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് വേണ്ടത്.
അതേസമയം, ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം വികൃതമാക്കി അനാദരവ് കാട്ടിയവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നു ഇന്ത്യന്‍ സൈന്യം മുന്നറിപ്പ് നല്‍കി.
അടുത്തിടെ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ നാല് ഇന്ത്യന്‍ ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യയുടെ തിരിച്ചടിയില്‍ ഇതുവരെ 15 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.