ഔദ്യോഗിക വരവിന് മുന്‍പായി പുതിയ ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ ചിത്രങ്ങള്‍ പുറത്ത്. ഫോര്‍ഡിന്റെ ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് ഫിഗൊ ഹാച്ച്ബാക്കാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന് അടിസ്ഥാനം.
കമ്പനിയുടെ ഗുരുഗ്രാം കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നുമാണ് ചിത്രങ്ങള്‍ പുറത്തായത്. രൂപത്തിലും ഭാവത്തിലും പരുക്കനാണ് ഫ്രീസ്റ്റൈല്‍. ഫോര്‍ഡ് മസ്താംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഗ്രില്ലാണ് കാറിന്റെ പ്രധാന ആകര്‍ഷണം. പുതിയ പരിഷ്കരിച്ച ബോണറ്റും ഫ്രീസ്റ്റൈലില്‍ എടുത്തുപറയേണ്ടത് തന്നെയാണ്. കൂടാതെ പിന്നിലേക്ക് നീണ്ട ഹെഡ്ലാമ്പുകളും ഫോഗ്ലാമ്പുകളും പ്രത്യേകതയാണ്.
ബമ്പറില്‍ സ്കിഡ് പ്ലേറ്റുണ്ടെന്നതും വാഹനത്തിനെ ശ്രദ്ധേയമാക്കുന്നതാണ്. സ്പോര്‍ടി പരിവേഷത്തെ പിന്തുണക്കുന്ന റൂഫ് റെയിലുകളാണ് കാറിലുള്ളത്.
അതേസമയം ഫ്രീസ്റ്റൈലിന്റെ പിന്‍ഭാഗം ഫിഗൊ ഹാച്ച്ബാക്കിനെ ഓര്‍പ്പെടുത്തും. എന്നാല്‍ പിന്ബമ്പറുകള് അല്പം ഉയര്‍ന്നതാണ്.