ഇക്കോസ്‌പോര്‍ടില്‍ പുതിയ ടൈറ്റാനിയം എസ് വകഭേദത്തെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ് ഇന്ത്യ. പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വകഭേദം ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി.
മോഡലില്‍ എടുത്തുപറയേണ്ട വിശേഷം പുതിയ സണ്‍റൂഫും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ്. സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഇനി മുതല്‍ ഇക്കോസ്‌പോര്‍ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.
കറുപ്പ് പശ്ചാത്തലത്തിലത്തിലാണ് അകത്തളവും പുറംമോഡിയും. പുതിയ അലോയ് വീലുകള്‍ക്കും നിറം കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. ഇരുണ്ട പ്രതീതിയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ), കറുത്ത റൂഫ് റെയിലുകള്‍, ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് എന്നിവയാണ് ടൈറ്റാനിയിലുള്ളത്.
1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിനാണ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസില്‍. എഞ്ചിന് പരമാവധി 99 bhp കരുത്തും 205 Nm torque ഉം സൃഷ്ടിക്കാനാവും. 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും മോഡലില്‍ ലഭ്യമാണ്. 123 bhp കരുത്തും 150 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് ഒരുങ്ങുന്നത്.