ഫോർഡ് എൻഡവർ സ്പോർട്ട് വിപണിയിൽ

മേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് എൻഡവറിന്റെ കൂടുതൽ മികവുറ്റ സ്പോർട്ട് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 35.1 ലക്ഷം രൂപയാണ് പുതിയ സ്പോർട്ടിയർ വേരിയന്റിന്റെ എക്സ്ഷോറൂം വില. എൻഡവർ സ്‌പോർട്ട് എഡിഷൻ, എസ്‌യുവികളിൽ കണ്ട അതേ ഡാർക്ക് അല്ലെങ്കിൽ ബ്ലാക്ക് എഡിഷൻ മോഡലുകൾക്ക് സമാനമാണ്.

മിക്ക ഡാർക്ക് / ബ്ലാക്ക് എഡിഷൻ മോഡലുകലെയും പോലെ ഫോർഡ് എൻ‌ഡി സ്പോർട്ട് പതിപ്പിന് ബാഹ്യഭാഗങ്ങളിൽ ഒന്നിലധികം കറുത്ത ഘടകങ്ങൾ ലഭിക്കുന്നു. അതിൽ കറുത്ത അലോയ് വീലുകൾ, ഓൾ-ബ്ലാക്ക് ഹണികോമ്പ് ഫ്രണ്ട് ഗ്രിൽ, ഒ‌ആർ‌വി‌എമ്മുകളിലെ ഒന്നിലധികം ബ്ലാക്ക് ഔട്ട് ഘടകങ്ങൾ, മേൽക്കൂര റെയിലുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ ഉൾപ്പെടുന്നു.

ഫോർഡ് എൻഡവറിന്റെ പുതിയ മോഡലിൽ മറ്റ് അധിക പരിഷ്ക്കരണങ്ങളൊന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല. ഫോർഡ് എൻ‌ഡവറിന്റെ ടോപ്പ് എൻഡ് വേരിയന്റായ ടൈറ്റാനിയം പ്ലസ് അടിസ്ഥാനമാക്കിയുള്ളതാണ് സ്പോർട്ട് എഡിഷൻ.

ആംബിയന്റ് ലൈറ്റിംഗ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ടിപിഎംഎസ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഹാൻഡ്‌സ്ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പൺ, ഇഎസ്പി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയവയെല്ലാം വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

168 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ നാല് സിലിണ്ടർ 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനിൽ ഇടംപിടിച്ചിരിക്കുന്നത്. പേരിൽ ‘സ്‌പോർട്ട്’ ടാഗ് ഉൾപ്പെടുത്തിയെങ്കിലും ഇതൊരു പെർഫോമൻസ് അധിഷ്‌ഠിത മോഡൽ അല്ല എന്നത് ശ്രദ്ധേയമാണ്. പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം ചെറിയ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് ഫോർഡ് പരിചയപ്പെടുത്തുന്നത്.

 

 

video

Top