ഫോര്‍ഡ് എന്‍ഡവറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഒരു ലക്ഷം രൂപ ഡിസ്‌കൗണ്ടില്‍. പുതിയ മോഡല്‍ ഫെബ്രുവരി 22 ന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെവന്‍ സീറ്റ് സൗകര്യമായിരിക്കും. നിലവിലുള്ള മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ എസ്‌യുവിയില്‍ കമ്പനി വരുത്തുന്നില്ലെങ്കിലും ചില പ്രധാന ഫീച്ചറുകള്‍ കൊണ്ട് വരുമെന്നുമാണ് കമ്പനി പറയുന്നത്.
പുതിയ എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് ചാര്‍ജ്. പുത്തന്‍ എസ്‌യുവി വരാനിരിക്കുന്നത് കൊണ്ട് തന്നെ നിലവിലുള്ള മോഡലിന് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് ഈ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍.