ഡോറുകളില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു പരിഹരിക്കാന്‍ 2014 മോഡല്‍ ഫിയെസ്റ്റ സെഡാനുകളെ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ. ഫിയെസ്റ്റയുടെ അവസാന പതിപ്പുകളില്‍ ഡോര്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോര്‍ഡിന്റെ നടപടി.
ഉടമകള്‍ക്ക് സമീപമുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും കാറിന് നിര്‍മ്മാണപ്പിഴവുണ്ടോയെന്നു പരിശോധിക്കാം. നിര്‍മ്മാണപ്പിഴവു എത്രയധികം കാറുകളെ ബാധിച്ചെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ മോഡലിന്റെ പഴക്കം കണക്കിലെടുത്തു മുഴുവന്‍ യൂണിറ്റുകളും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോര്‍ഡ്.
തകരാറുള്ള ഡോര്‍ ഘടകങ്ങള്‍ കമ്പനി സൗജന്യമായി മാറ്റി നല്‍കും. ഫോര്‍ഡ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും കാറില്‍ നിര്‍മ്മാണപ്പിഴവുണ്ടോയെന്നു ഉടമകള്‍ക്ക് പരിശോധിക്കാം.
ഇതായിനായി വെബ്‌സൈറ്റില്‍ ഫീല്‍ഡ് സര്‍വീസ് ആക്ഷന്‍സ് എന്ന വിഭാഗത്തില്‍ ഉടമകള്‍ പ്രവേശിക്കണം. ശേഷം ഷാസി നമ്പര്‍ / വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ചു തിരിച്ചുവിളിച്ച പട്ടികയില്‍ സ്വന്തം കാറുമുണ്ടോയെന്നു ഉടമകള്‍ക്ക് കണ്ടെത്താം.