ഫോഡ് ഫിഗോ, ആസ്പയര്‍ കാറുകളുടെ വില 25000 രൂപ മുതല്‍ 91000 രൂപ വരെ കുറച്ചു. ആസ്പയര്‍ സെഡാന്‍ പെട്രോള്‍ പതിപ്പുകള്‍ 5.28 ലക്ഷം രൂപ മുതല്‍ 6.8 ലക്ഷം വരെയും ഡീസല്‍ പതിപ്പുകള്‍ 6.37 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ വരെയും വിലയില്‍ ലഭിക്കും.കുറവ് 25,000 31,000 രൂപ കുറച്ചത്.
ഫിഗോ ഹാച്ബാക്കിന്റെ പെട്രോള്‍ പതിപ്പുകള്‍ക്കു പുതിയ വില 4.54 ലക്ഷം മുതല്‍ 6.29 ലക്ഷം വരെയാണ്. 30,000 രൂപ വരെ കുറഞ്ഞു. ഡീസല്‍ പതിപ്പുകള്‍ക്ക് 50,000 രൂപ വരെ കുറച്ചു.
5.63 ലക്ഷം മുതല്‍ 7.18 ലക്ഷം രൂപ വരെയാണു പുതിയ വില (എല്ലാം ഡല്‍ഹി ഷോറൂം വില). വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. മാരുതി സുസുകിയും ഹ്യുണ്ടായിയും കാര്‍ വില വര്‍ധന പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കകമാണ് ഫോഡ് വില കുറച്ചിരിക്കുന്നത്.