ഇന്ത്യയില്‍ വില്‍പ്പന നടത്തിയ കാറുകളുടെ എണ്ണം പത്ത് ലക്ഷം തികച്ച് ഫോര്‍ഡ്

ന്ത്യയില്‍ വില്‍പ്പന നടത്തിയ കാറുകളുടെ എണ്ണം പത്ത് ലക്ഷം തികച്ച് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫോര്‍ഡ് ഫ്രീസ്റ്റൈലാണ് കമ്പനിയെ പത്തു ലക്ഷത്തിലേക്കെത്തിച്ചത്.

1998 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫോര്‍ഡ് ഇതിനോടകം ആകെ 12,634 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ 267 നഗരങ്ങളിലായി നിലവില്‍ 465 സെയില്‍ , സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ കമ്പനിയ്ക്കുണ്ട്.

സെഡാനായ ഐക്കണ്‍ ആയിരുന്നു ഫോര്‍ഡിന്റെ ആദ്യ മോഡല്‍. പിന്നീട് ഫിയസ്റ്റ, എന്‍ഡേവര്‍ , ഫിഗോ, ഇക്കോസ്‌പോര്‍ട് മോഡലുകളെ കമ്പനി പുറത്തിറക്കി.

Top