പഴയ കാര്‍ മാറ്റി വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി ഫോഡ്. വാഹനം മാറ്റുന്നവര്‍ക്ക് ബ്രിട്ടനില്‍ 2,000 പൗണ്ട്(ഏകദേശം 1.64 ലക്ഷം രൂപ) ആണു ഫോഡിന്റെ വാഗ്ദാനം.
ഈ വര്‍ഷം ഡിസംബര്‍ 31 വരെ റജിസ്റ്റര്‍ ചെയ്യുന്ന കാര്‍ ഉടമകള്‍ക്കാണ് ഫോഡിന്റെ ഈ ഓഫര്‍ ലഭിക്കുക. പഴയ കാറുകള്‍ ഫോഡ് പൊളിച്ചു വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിസ്ഥിതി മലിനീകരണത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണു പുതിയ പദ്ധതിയുമായി യു എസ് വാഹന നിര്‍മ്മാതാക്കളായ ഫോഡ് എത്തിയിരിക്കുന്നത്.
പരിസ്ഥിതിക്കു മലിനീകരണത്തിന് കാരണമാകുന്ന ഡീസല്‍ എന്‍ജിനുകളോടാണു യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്.
പഴയ വാഹനങ്ങള്‍ക്കു പകരം പുതിയവ നിരത്തിലെത്തുന്നതോടെ കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണത്തില്‍ പ്രതിവര്‍ഷം 1.50 കോടി ടണ്ണിന്റെ കുറവുണ്ടാവുമെന്നാണു ഫോഡിന്റെ വിലയിരുത്തല്‍.