പവര്‍ സ്റ്റിയറിങ്ങിലെ ഹോസിലുണ്ടായ തകരാറു മൂലം അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് 39,315 കാറുകള്‍ തിരിച്ച് വിളിക്കുന്നു.
2004 മുതല്‍ 2012 വരെ കാലയളവില്‍ നിര്‍മ്മിച്ച ഫാര്‍ഡ് ഫിയസ്റ്റ ക്ലാസിക്, ഒന്നാം തലമുറ ഫിഗോ എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്.
ആളുകള്‍ക്ക് സുരക്ഷിതമായി കാറുകള്‍ ഡെലിവര്‍ ചെയ്യാന്‍ ഫോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നും കമ്പനി അറിയിച്ചു.
മാനുവല്‍ ട്രാന്‍സ്മിഷനുള്ള 2.2 ലിറ്റര്‍ 4×4 ട്രെന്‍ഡ് വേരിയന്റും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച 3.2 ലിറ്റര്‍ 4×4 ട്രെന്‍ഡ് വേരിയന്റുമാണ് പിന്‍വലിച്ചത്.
2004-2012 വരെയുള്ള കാലഘട്ടത്തില്‍ ഈ മോഡലുകള്‍ വാങ്ങിച്ച മുഴുവന്‍ ഉപഭോക്ക്കള്‍ക്കും ഫോണ്‍ വഴിയോ ഈമെയില്‍ വഴിയോ കമ്പനി/ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കാം.
ഉപഭോക്താക്കള്‍ അടുത്തുള്ള സര്‍വീസ് സെന്ററില്‍ വാഹനം എത്തിച്ച് പരിശോധിക്കാം. മാറ്റി നല്‍കേണ്ട പാര്‍ട്‌സ്, സര്‍വീസ് ചാര്‍ജ് എന്നിവ പൂര്‍ണമായും കമ്പനി വഹിക്കും.
2013 ലും ഫോര്‍ഡ് ഇത്തരത്തില്‍ കാറുകള്‍ തിരിച്ച് വിളിച്ചിരുന്നു. അന്ന് ഫിഗോയുടെയും ഫിയസ്റ്റയുടെയും 166,021 യൂണിറ്റുകളാണ് തിരിച്ച് വിളിച്ചത്.
2016 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ യൂണിറ്റുകളും തിരിച്ച് വിളിച്ചിരുന്നു. സോഫ്റ്റ്‌വെയര്‍ തകരാറായിരുന്നു കാര്‍ തിരിച്ച് വിളിക്കാന്‍ കാരണം.