ഡെറ്റ്രോയിറ്റ് : നോര്‍ത്ത് അമേരിക്കയില്‍ ഫോര്‍ഡ് തങ്ങളുടെ 550,000 വാഹനങ്ങള്‍ അപ്രതീക്ഷിതമായി തിരികെ വിളിക്കുന്നു. ഗിയര്‍ഷിഫ്റ്റിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് കാറുകളും എസ് യു വികളും നിര്‍മാതാക്കള്‍ തിരികെ വിളിക്കുന്നത്.
2013- 16 കാലഘട്ടങ്ങളില്‍ ഇറങ്ങിയ ഫ്യൂഷന്‍ സെഡാനും, 2013-14 ല്‍ ഇറങ്ങിയ ചെറു എസ് യു വികളുമാണ് തിരിച്ചു വിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഗിയര്‍ ഷിഫ്റ്റിലുണ്ടാവുന്ന പ്രശ്‌നം ഗുരുതരമാകുമെന്നതിനാലാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രശ്‌നം സംഭവിച്ചതെന്ന കാരണം വ്യക്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഗിയര്‍ ഷിഫ്റ്റ് മാറ്റുന്നതിന് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.