ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി സ്വന്തം ബാറ്ററിയും

ഫോര്‍ഡ് തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്കായി സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് പ്രൊഡക്റ്റ് ലൈനപ്പിനായി സ്വന്തമായി ബാറ്ററികള്‍ നിര്‍മ്മിക്കുന്ന ടെസ്ലയുടെയും ജനറല്‍ മോട്ടോര്‍സിന്റെയും ചുവടുപിടിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഒരു മൂന്നാം കക്ഷി വിതരണക്കാരനില്‍ നിന്ന് ബാറ്ററികള്‍ വാങ്ങുന്നത് കമ്പനിക്ക് യാതൊരു ഗുണവുമില്ലെന്ന് ജൂലൈയിലെ മുന്‍ സിഇഒയുടെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

2025 ഓടെ അവതരിപ്പിക്കാന്‍ സാധ്യതയുള്ള അടുത്ത തലമുറ വാഹനങ്ങളെക്കാള്‍, ഇവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനെക്കുറിച്ചും ബാറ്ററി ഉത്പാദനത്തെക്കുറിച്ചുമാണ് ബ്രാന്‍ഡ് മുന്‍ഗണന നല്‍കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള അനുബന്ധ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഉത്സവ സീണണിനോട് അനുബന്ധിച്ച് ഏതാനും ഫോര്‍ഡ് ഇന്ത്യ ഡീലര്‍ഷിപ്പുകള്‍ ഈ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്കാണ് 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമായാണ് ഫ്രീസ്‌റ്റൈല്‍ വാഗ്ദാനം ചെയ്യുന്നത്.
ഫോര്‍ഡ് ഫിഗോ, ആസ്പയര്‍ എന്നിവയിലെ കിഴിവുകളില്‍ 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

Top