ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് ഇന്ത്യയുടെ സാനന്ദ് നിർമ്മാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ടാറ്റാ മോട്ടോഴ്‍സ് ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ആണ് ഫോര്‍ഡ് പ്ലാന്റ് ഏറ്റെടുക്കുന്നത്.
മുഴുവൻ സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും നിയന്ത്രണം ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കും. അതിൽ സ്ഥിതിചെയ്യുന്ന യന്ത്രസാമഗ്രികളും ഉപകരണങ്ങളും വാഹന നിർമ്മാണ പ്ലാന്റും എല്ലാ ജീവനക്കാരും ഉള്‍പ്പെട മൊത്തം 725.7 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്. 2023 ജനുവരി 10-ന് ഇടപാടിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങാൻ ഇരു കക്ഷികളും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടിന്റെ ഭാഗമായി, ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വാഹന നിർമ്മാണ പ്ലാന്റിലെ യോഗ്യരായ എല്ലാ ജീവനക്കാർക്കും സമാനമായ സേവനത്തിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും ആനുകൂല്യങ്ങളിലും ജോലി വാഗ്ദാനം ചെയ്‍തിട്ടുണ്ട്.
പ്രതിവർഷം 4,20,000 യൂണിറ്റായി ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിന് കഴിയും. നിലവിൽ, നിർമ്മാതാവിന് പ്രതിവർഷം 3,00,000 യൂണിറ്റുകളുടെ നിർമ്മാണ ശേഷിയുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇവികൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വിപുലീകരിക്കാൻ കഴിയും.
മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികളും ഉപകരണങ്ങളും സഹിതം വാഹന നിർമാണ പ്ലാന്റ്, സാനന്ദിലെ FIPL ന്റെ വാഹന നിർമാണ പ്രവർത്തനങ്ങളിലെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 725.7 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.