നെടുമ്പാശേരിയില്‍ വിദേശ കറന്‍സി പിടികൂടി; യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായി.

ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് സൗദി റിയാല്‍ കണ്ടെത്തിയത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബയിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് കറന്‍സി കണ്ടെടുത്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് സൗദി റിയാല്‍ കണ്ടെത്തിയത്. പിടിയിലായ ആലുവ സ്വദേശിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ കുറച്ച് നാളുകളായി നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തും, വിദേശ കറന്‍സി കടത്തും വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.

 

Top