രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശ പ്രതിനിധി സംഘം ജമ്മുകശ്മീരിൽ

ശ്രീനഗര്‍: വികസനപ്രവര്‍ത്തനങ്ങളും സുരക്ഷാസാഹചര്യങ്ങളും വിലയിരുത്തന്നതിനായി വിദേശ പ്രതിനിധി സംഘം ജമ്മുകശ്മീരില്‍ എത്തി. ചിലി, ബ്രസീൽ, ക്യൂബ, ബൊളീവിയ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, നെതർലാൻഡ്‌സ്, പോർച്ചുഗൽ, യൂറോപ്യൻ യൂണിയൻ, ബെൽജിയം, സ്‌പെയിൻ, സ്വീഡൻ, ഇറ്റലി, ബംഗ്ലാദേശ്, മലാവി, എറിത്രിയ, കോട്ട് ഡി ഐവയർ, ഘാന, സെനഗൽ, മലേഷ്യ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളില്‍നിന്നുള്ള  പ്രതിനിധിസംഘമാണ് ജമ്മുകശ്മീരിലെത്തിയിരിക്കുന്നത്.

ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി.) തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമുള്ള സന്ദര്‍ശനമാണിത്. രണ്ടുദിവസം സംഘം ജമ്മുകശ്മീരിലുണ്ടാകും.

ലഫ്റ്റനന്റ് ഗവ. മനോജ് സിൻഹ, ചില ഡി.ഡി.സി. അംഗങ്ങള്‍ സാമൂഹിക സംഘടന പ്രതിനിധികള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം യു.എസ്. ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

Top