മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. 2018 ജനുവരിക്കുശേഷം തുടര്‍ച്ചയായി ഓഹരികള്‍ വിറ്റൊഴിയുകയാണ്. അതിനിടെ മാര്‍ച്ചില്‍ ഇവര്‍ കാര്യമായി രാജ്യത്ത് നിക്ഷേപം നടത്തുകയും ചെയ്തു. ആഗോള വ്യാപകമായുള്ള അനിശ്ചിതത്വമാണ് ഓഹരികള്‍ വിറ്റൊഴിയുന്നതിനു പിന്നിലുള്ളത്.
ജൂണ്‍ മാസത്തില്‍ 6,500 കോടി രൂപയുടെ ഓഹരിയാണ് വിദേശ സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. മെയ് മാസത്തില്‍ 9,600 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 12,491 കോടി രൂപയുടെയും ഏപ്രിലില്‍ 6467 കോടി രൂപയുടെയും ഓഹരികള്‍ ഇവര്‍ വിറ്റൊഴിഞ്ഞു. യുഎസ്- ചൈന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അനിശ്ചിതത്വമാണ് ഓഹരി വിറ്റഴിക്കുന്നതിനു പിന്നിലുള്ളത്.