വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം പിന്‍വലിക്കുന്നു

RUPEES

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മൂലധന വിപണിയില്‍നിന്ന് കൂടുതല്‍ നിക്ഷേപം പിന്‍വലിക്കുന്നു.

കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിനാലും, ആഗോള വ്യാപാര മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലുമാണ് നിക്ഷേപകര്‍ മൂലധന വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത്.

സെപ്റ്റംബറില്‍ 21,000 കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ഓഹരികളില്‍നിന്ന് 10,825 കോടി രൂപയും, കടപ്പത്രങ്ങളില്‍നിന്ന് 10,198 കോടി രൂപയുമാണ് സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 61,000 കോടി രൂപ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ പിന്‍വലിക്കലാണ് സെപ്റ്റംബറിലേത്. മേയില്‍ 29,775 കോടി രൂപയായിരുന്നു വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

Top