ബിഹാറിലെ ബോധ്ഗയയില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബോധ്ഗയ :ബിഹാറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബോധ്ഗയയില്‍ വനത്തിനുള്ളിലെ മരത്തില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള സിഡ്‌നി വെസ്റ്റ്മീഡ് സ്വദേശി ഹീത്ത് അലന്‍ (33) ആണ് തൂങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ വനത്തിലുള്ളിലേക്കുപോയ പ്രദേശവാസികള്‍ അലനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പോലീസിനെ ഇവര്‍ വിവരം അറിയിക്കുകയുമായിരുന്നു.

മൃതദേഹത്തിന് സമീപത്തു നിന്നും വെള്ളക്കുപ്പിയും ഡയറിയും ബാഗും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇയാളുടെ സഹോദരിയുടെ ഫോണ്‍ നമ്പര്‍ ഇതില്‍ ചേര്‍ത്തിരുന്നു. തന്റെ മരണ വിവരം സഹോദരിയെ അറിയിക്കണമെന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബോധ്ഗയയിലെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Top