വിദേശ വനിതക്ക് ട്രയ്‌നില്‍ ലൈംഗികാതിക്രമം; റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

ബെംഗളൂരു: യു.കെ. സ്വദേശിയായ യുവതിയെ ഹംപി എക്സ്പ്രസില്‍ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. ബാഗല്‍കോട്ട് സ്വദേശി ബസവരാജ് (22) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ റെയില്‍വേ ഇയാളെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലാണ് സംഭവം.

ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ 30-കാരി കേരളം, തമിഴ്‌നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഹംപി സന്ദര്‍ശനത്തിനെത്തിയത്.

Top