15 കോടിയുടെ മയക്കു മരുന്നുമായി വിദേശ വനിത പിടിയില്‍

drugs

ന്യൂഡല്‍ഹി: 15 കോടിയുടെ മയക്കു മരുന്നുമായി വിദേശ വനിത പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് സിംബാവിയന്‍ വനിത ബെറ്റി റെയിമിനെ സി.ഐ.എസ്.എഫ് പിടികൂടിയത്. വന്‍തോതില്‍ മയക്കു മരുന്നുമായി ഒരു വിദേശ വനിത വിമാനത്താവളത്തില്‍ എത്തുമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബെറ്റി പിടിയിലാകുന്നത്. ഗോവ വഴി ഫിലിപ്പിന്‍സിലേക്ക് മയക്കു മരുന്ന് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പാര്‍ട്ടി ഡ്രഗ്‌സ്, ‘ഐസ് ‘എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.മൂന്ന് കിലോഗ്രാം മെത്താംഫെറ്റമിനാണ് ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.

Top