തിരുവനന്തപുരം: തിരുവനന്തപുരത്ത് നെതര്‍ലന്‍ഡ്‌സ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെതര്‍ലന്‍ഡ്‌സ് സ്വദേശിനി സരോജിനി ജപ് കെന്‍ ആണ് വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ഇവര്‍ 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.