ഈ വര്‍ഷം 20 മില്യണ്‍ വിദേശികള്‍ ജപ്പാന്‍ സന്ദര്‍ശിച്ചെന്ന്

ടോക്കിയോ: 2018ല്‍ ഏകദേശം 20 മില്യണ്‍ വിദേശികള്‍ ജപ്പാന്‍ സന്ദര്‍ശിച്ചെന്ന് ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15 വരെ 20 മില്യണ്‍ യാത്രക്കാരായിരുന്നു ജപ്പാന്‍ സന്ദര്‍ശിച്ചത്.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ടൂറിസത്തിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയായ ഷിന്‍സോ ആബേ. ഈ പരിശ്രമത്തിന്റെ ഫലമാണ് സന്ദര്‍ശകരുടെ വര്‍ദ്ധനവെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ല്‍ ഏകദേശം 40 മില്യണ്‍ സന്ദര്‍ശകര്‍ക്ക് ആതിഥ്യമരുളാനാണ് ജപ്പാന്റെ ലക്ഷ്യങ്ങളിലൊന്ന്‌
ഹൂക്കായേഡോയിലെ അഖാന്‍ മശുനാഷണല്‍പാര്‍ക്കിലെ കവ്വു എക്കോ മ്യൂസിയം സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ ആരംഭിച്ച ബൃഹത്തായ പദ്ധതിയില്‍ എട്ട് ദേശിയോദ്യാനങ്ങളില്‍ വാണിജ്യസ്ഥാപനങ്ങളും ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്റിന് പ്രത്യേക പദ്ധതിയുണ്ട്. ജപ്പാനിലെ 26 ദേശീയ പാര്‍ക്കുകളും സംരംഭത്തില്‍ മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇനിയും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Top