റിയാദ്: സൗദി അറേബ്യയില്‍ ഇ-സിഗരറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ വിദേശികള്‍ പിടിയില്‍. മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തീഫിലെ ഒരു ഗോഡൗണ്‍ കേന്ദ്രീകരിച്ചാണ് ഇ-സിഗരറ്റിന് ആവശ്യമായ ഫ്‌ലേവറുകള്‍ തയ്യാറാക്കുന്നത്. വാണിജ്യ-നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 2640 പായ്ക്കറ്റ് ഫ്‌ലേവറുകള്‍, 5000 സ്റ്റിക്കറുകള്‍, വില്‍പനയ്ക്ക് തയ്യാറാക്കിയ 2000 പാക്കറ്റ് ഇ-സിഗിരറ്റുകള്‍ എന്നിവയാണ് ഇവിടെനിന്നും പിടികൂടിയത്. ഇ-സിഗിരറ്റ് നിര്‍മാണ കേന്ദ്രത്തിലെ റെയ്ഡും വിദേശികളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.