വനംവകുപ്പ് കൈക്കൂലി കേസ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കൂടുതല്‍ അന്വേഷണം. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. ദിവ്യ റോസ്, രാജേഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇവരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കേസുമായി ബന്ധമുണ്ടെന്ന നിര്‍ണായക വിവരം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണ് കൈക്കൂലിയെന്ന ശബ്ദരേഖയാണ് വിജിലന്‍സിന് ലഭിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് സെഷന്‍ ഓഫീസര്‍ സലിം അറസ്റ്റിലായത്. 75,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു വിജിലന്‍സ് പിടികൂടിയത്.

Top