തിരുവനന്തപുരം: വനം വകുപ്പിന്റെ എതിര്‍പ്പ് മറികടന്നു കൊണ്ട് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്.
വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ള 94 ഏക്കറില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയ്യാറാക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഹൈപവര്‍ കമ്മറ്റിയുടെ യോഗവും ഇന്ന് ചേര്‍ന്നു. എന്നാല്‍ കൂടുതല്‍ ഭൂമി അനുവദിക്കുന്നതിന് കേന്ദ്ര വനനിയമം അനുവദിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുകയാണ് വനം വകുപ്പ്.
ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രം പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു നിലനില്‍ക്കെയാണ് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നിലവിലെ മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി പാലിച്ചു കൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് കോടതി അനുമതി നല്‍കിയിട്ടുളളത്.