തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കടുവ രക്ഷപെട്ട സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി കെ. രാജു. വനംവകുപ്പ് മേധാവിക്ക് ഇത് സംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കി.
നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കടുവ സഫാരി പാര്‍ക്കില്‍ തന്നെയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. കടുവ കൂട് തകര്‍ത്ത് പുറത്ത് കടന്നുവെന്നാണ് നിലവില്‍ ലഭിച്ച വിവരം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി. എന്നാല്‍, കടുവയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ശനിയാഴ്ച വൈകുന്നേരം കണ്ട ഗേറ്റിനടുത്ത് കടുവ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.