തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജു.
ഉദ്യാനത്തിലെ സര്‍വേ കഴിഞ്ഞ ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി അറിയിച്ചു.
നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.
ഈ മാസം 11, 12 തീയതികളിലായിരുന്നു കെ.രാജു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവര്‍ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ചത്.